ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 36 – ലെ കാര്‍ഷിക സൗഹൃദ സംഘം തരിശു കിടന്ന ഭൂമിയില്‍ ആരംഭിക്കുന്ന നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. തരിശു ഭൂമികളെല്ലാം കൃഷി ഭൂമികളാക്കാം എന്ന പദ്ധതിയോട് സഹകരിച്ച് കായിക – കാര്‍ഷിക പരിപാലനം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് ഒരു ഹെക്ടര്‍ പാടത്ത് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. നവംബറില്‍ കൊയ്ത്ത് നടത്താന്‍ പാകത്തിലാണ് കൃഷി ഒരുക്കുന്നത്. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി , വാര്‍ഡ് കൗണ്‍സിലര്‍മാരായ സതി സുബ്രഹ്മണ്യന്‍ , അഡ്വ. ജിഷ ജോബി, എം.ബി. രാജു മാസ്റ്റര്‍ , കെ.എന്‍ ശിവദാസന്‍ , ഡോ. ബി.പി. അരവിന്ദ , വി.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement