പി.കെ.വാരിയരുടെ നിര്യാണത്തിൽ വാരിയർ സമാജം അനുശോചിച്ചു

80

ഇരിങ്ങാലക്കുട : ആയൂർവേദത്തിന്റെ അംബാസിഡർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പത്മ ഭ്യൂഷൻ ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ സമസ്ത കേരള വാരിയർ സമാജം അനുശോചിച്ചു. ആയുർവേദത്തിന് അനിവാര്യമായ മാറ്റങ്ങൾ ശാസ്ത്രീയമായി ബോധ്യപ്പെടുത്തി നടപ്പിലാക്കിയ മഹത് വ്യക്തിയാണ് പി.കെ. വാരിയർ എന്ന് സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അനുശോചനത്തിൽ പറഞ്ഞു. ആയുർവേദം എന്ന ഭാരതീയ ചികിത്സാ സബ്രദായത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയെടുത്തതിൽ പ്രധാന ശിൽപ്പിയായിരുന്നു വാരിയർ എന്നും അദ്ദേഹം കൂട്ടി ചേർത്തു. സമാജം സംസ്ഥാന പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. പി.ആർ. ഒ. എ.സി. സുരേഷ്, പി.വി.ശങ്കരനുണ്ണി, പി.കെ. മോഹൻദാസ്, വി.വി.മുരളീധരൻ, സി.ബാലകൃഷ്ണവാരിയർ , യു. ഷിബി , രമ ഉണ്ണികൃഷ്ണൻ, ദിലീപ് രാജ് എന്നിവർ സംസാരിച്ചു. പി.കെ.വാരിയരുടെ നിര്യാണത്തിൽ ആദര സൂചകമായി വാരിയർ സമാജത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റി വെച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു.

Advertisement