ഇരിങ്ങാലക്കുട: ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി നാല് വർഷം പൂർത്തീകരിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ 10 ന് 200 പേർക്ക് ഭക്ഷണം നൽകി ആരംഭിച്ച പരിപാടി ദിവസവും ശരാശരി 250 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്നു വരുന്നത്.ബ്ലോക്കിലെ 15 മേഖല കമ്മിറ്റികളിൽ നിന്നുള്ള 136 യൂണിറ്റുകൾക്കാണ് ഓരോ ദിവസവും ഭക്ഷണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റ് പ്രദേശങ്ങളിലെ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഭക്ഷണ വിതരണം നടത്തുന്നത്.നിലവിൽ ആശുപത്രിക്കു പുറമെ നഗരത്തിലെ അശരണർക്കും, നിരാലംബർക്കും പൊതിച്ചോറുകൾ നൽകുന്നുണ്ട്. കഴിഞ്ഞ നാല് വർഷക്കാലവും ഭക്ഷണവിതരണത്തോടൊപ്പം തന്നെ ഭക്ഷണവുമായി വരുന്ന യൂണിറ്റുകളിലെ പ്രവർത്തകർ ആവശ്യമുണ്ടെങ്കിൽ രക്തം ദാനവും ചെയ്യുന്നുണ്ട് . എകദേശം 3 ലക്ഷം പൊതിച്ചോറുകൾ ഈ കാലയളവിൽ വിതരണം ചെയ്തിട്ടുണ്ട്.ഇന്ന് ഭക്ഷണം വിതരണം ചെയ്തത് വേളൂക്കര ഈസ്റ്റ് മേഖല കമ്മിറ്റിയിലെ കല്ലംതോട് യൂണിറ്റായിരുന്നു.വാർഷികത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ എൽ ശ്രീലാൽ, ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബ്ലോക്ക് ട്രഷറർ ഐ.വി സജിത്ത്, ബ്ലോക്ക് ജോ. സെക്രട്ടറി അതീഷ് ഗോകുൽ, വൈസ് പ്രസിഡണ്ട് ശരത് ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എംവി ഷിൽവി,പ്രസി പ്രകാശൻ , രഞ്ചു സതീഷ്.വേളൂക്കര ഈസ്റ്റ് മേഖല സെക്രട്ടറി വിവേക് ചന്ദ്രൻ, പ്രസിഡണ്ട് ഹരികൃഷണൻ.കല്ലംതോട് യൂണിറ്റ് സെക്രട്ടറി അപ്പു ടി ഉണ്ണികൃഷ്ണൻ, പ്രസിഡണ്ട് ജിൻ്റോ ജോയ് എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പിസി നിമിത നന്ദിയും രേഖപ്പെടുത്തി.ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിലെ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള രാത്രി ഭക്ഷണ വിതരണവും ചെയ്യുന്നുണ്ട്.
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്
Advertisement