സെൻ്റ് തോമസ് ദിനാഘോഷം കേക്ക് മുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു

47
Advertisement

ഇരിങ്ങാലക്കുട: സെൻ്റ് തോമസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് സെൻ്റ് തോമസ് ദിനാഘോഷം കേക്ക് മുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു. കോവിഡ് കാലയളവിൽ ഇടവക ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കത്തീഡ്രൽ വികാരി ഫാ: പയസ് ചിറപ്പണത്ത് ബൊക്കെ നൽകി സ്വികരിച്ചു. എം.എൽ.എ. ഹെൽപ്പ് ലൈനിലേക്ക് പാവപ്പെട്ട വിദ്ധ്യാർത്ഥികളുടെ പ0ന സൗകര്യത്തിനായി മൊബൈൽ ഫോണുകൾ മന്ത്രിയെ ഏൽപ്പിച്ചു. വികാരി ഫാ:പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ അസി.വികാരിമാരായ ഫാ:സാംസൺ എലുവത്തിങ്കൽ ,ഫാ:ടോണി പാറേക്കാടൻ ,ഫാ:ജിബിൻ നായത്തോടൻ ,ട്രസ്റ്റിമാരായ ജോസ് കൊറിയൻ ,വർഗീസ് തൊമ്മാന ,അഗസ്റ്റിൻ മാസ്റ്റർ ,ജിയോ പോൾ തട്ടിൽ ,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, മുൻ ട്രസ്റ്റി പോളി കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement