നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

69

ഇരിങ്ങാലക്കുട : നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന ഉല്‍ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു നിർവഹിച്ചു .ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ വാർഡ് 35 ൽ ആണ് വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് , വാർഡിലെ പൊറത്തിശ്ശേരി സുഗന്ധി അംഗനവാടിയോട് ചേർന്ന കെട്ടിടത്തിൽ എല്ലാം ദിവസവും ട്രെയിനിങ് പൂർത്തിയാക്കിയ വോളന്റിയർമാരുടെ സേവനം ലഭ്യമായിരിക്കും. കൂടാതെ ഭവന സന്ദർശനം നടത്തി കിടപ്പ് രോഗികൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുക, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക എന്നിവ പ്രധാന പ്രവർത്തനങ്ങൾ ആണ്. കൂടാതെ വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടന ദിവസത്തിൽ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, രോഗികൾക്കുള്ള വാക്കറും നൽകുന്ന മഹത്തായ കർമം ക്രൈസ്റ്റ് കോളേജ് ഏറ്റെടുത്തു .വാർഡിന്റെ നേതൃത്വത്തിൽ 3 വിദ്യാർത്ഥികൾക്കു കൂടി ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോൺ കൈമാറി .വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ ചെയർമാനുമായ സി സി ഷിബിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ: ഡോ :ജോലി ആൻഡ്രൂസ് പങ്കെടുത്തു. പ്രതിപക്ഷ നേതാവ് അഡ്വ :കെ ആർ വിജയ ,ഫാ :വിൽസൺ തറയിൽ, ഡോ: ടി വിവേകാനന്ദൻ, ഫാ :ജോയ് വട്ടോളി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. റോസ്മേരി ടി ജോർജ് നന്ദിയും പറഞ്ഞു. ഇതിനു മുൻപ് അംഗനവാടി മുതൽ 10-ാം ക്ലാസ്സ്‌ വരെ ഉള്ള 150 കുട്ടികൾക്ക് പഠനോപകരണങ്ങളും 5 നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട്‌ ഫോണും വിതരണം ചെയ്തിരുന്നു.

Advertisement