പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വിലവർധനവിനെതിരെ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു

41

കാറളം: പൊള്ളുന്ന വില വർദ്ധനവായി പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയലിന് വില കുറയുമ്പോഴാണ് ഈ കൊറോണ വ്യാപന കാലത്തും രാജ്യത്ത് കോർപ്പറേറ്റുകൾക്ക് വില നിശ്ചയം അധികാരപ്പെടുത്തികൊണ്ട് കേന്ദ്ര സർക്കാർ ഇന്ധന വില കുതിച്ചുയർത്തുന്നത് .സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രതിഷേധ ചക്രസ്തംഭന സമരം കാറളം സെന്ററിൽ എ.ഐ.ടി.യു സി.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.പി.ഐ.നൗഷാദ്, എൻ.കെ. ഓമന എന്നിവർ സംസാരിച്ചു. അതുവഴി വന്ന എല്ലാ വാഹന വാഹകരും ഈ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സഹകരിച്ചു എന്നതും സമരത്തിന്റെ വിജയമാണ്.

Advertisement