സംഗമസാഹിതിയുടെ നേതൃത്വത്തിൽ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു

68
Advertisement

ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു. പ്രസിഡൻ്റ് രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ അദ്ധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. പി കെ ഭരതൻ മാസ്റ്റർ, തുമ്പൂർ ലോഹിദാക്ഷൻ, പ്രതാപ് സിംഗ്, പി എൻ സുനിൽ, റെജില ഷെറിൻ, കൃഷ്ണകുമാർ മാപ്രാണം, ശ്രീല വി വി, കാട്ടൂർ രാമചന്ദ്രൻ, അനീഷ് ഹാറൂൺ റഷീദ്, ശശി കാട്ടൂർ, മംഗള കാരാട്ടുപറമ്പിൽ, മനു കൊടകര, ദിനേഷ് കെ ആർ, ഇ ജി വസന്തൻ അഞ്ചത്ത് ബാലകൃഷ്ണൻ, സനോജ് രാഘവൻ, ശ്രീറാം പട്ടേപ്പാടം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. നൂറോളം സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് അരുൺ ഗാന്ധിഗ്രാം സ്വാഗതവും സിമിത ലെനീഷ് നന്ദിയും രാജേഷ് തെക്കിനിയേടത്ത് ആമുഖ പ്രഭാഷണവും നടത്തി.

Advertisement