വായനാദിനത്തിൽ നഗരസഭയിലെ ഏഴ് വാർഡുകളിലേക്ക് പുസ്തകങ്ങൾ കൈമാറി തവനിഷ്

51

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വായനാദിനത്തിനോടനുബന്ധിച്ച് നോട്ട് പുസ്തകങ്ങൾ കൈമാറി. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷിൽ നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബിക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷൻ ആയിരുന്നു. എട്ടാം വാർഡ് കൗൺസിലറും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ അംബിക ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഞ്ചാം വാർഡ് കൗൺസിലർ അജിത് കുമാർ,പത്താം വാർഡ് കൗൺസിലർ ലിജി, പതിനാലാം വാർഡ് കൗൺസിലർ ഷെല്ലി വിൻസെന്റ്, നാൽപതാം വാർഡ് കൗൺസിലർ ജയാനന്ദൻ, ഒന്നാം വാർഡ് കൗൺസിലർ . നസീമ കുഞ്ഞുമോൻ, ഫിറോസ് ബാബു, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ ആയ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, സ്റ്റുഡന്റ് കോർഡിനേറ്റേഴ്‌സ് ആയ ആദം ഗിൽക്രിസ്റ്റ് ജോയ്, അശ്വതി, രാഫെൽ, കരിഷ്മ പയസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement