വി.വി.ശ്രീല ടീച്ചറെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു

56

അവിട്ടത്തൂർ. : വായനാദിനത്തിൽ ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി വി.വി.ശ്രീല ടീച്ചറെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. നിരവധി കവിതകളും , കഥാ സംഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീലയെ തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് പൊന്നാട അണിയിച്ചു. വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ ശ്യാം രാജ്, തപസ്യ സംസ്ഥാന കമ്മറ്റിയംഗം എ.എസ്. സതീശൻ എന്നിവർ പ്രസംഗിച്ചു. ഈ സമൂഹത്തിന്റെ സർവ്വവിധ ജീവിതസ്പന്ദനങ്ങളെയും പ്രതിപാദിക്കുന്ന തരത്തിലാണ് ശ്രീലയുടെ എഴുത്ത് . ഇനിയും ഒട്ടനവധി ഉയരത്തിലേക്ക് ഈ കവിയത്രിക്കും, കലാകാരിക്കും കടന്നു കയറാനുണ്ട് എന്ന് അനുമോദനപ്രസംഗത്തിൽ സി.സി. സുരേഷ് ചൂണ്ടികാട്ടി .

Advertisement