Thursday, March 12, 2026
25.1 C
Irinjālakuda

പച്ചതുരുത്തിൽ ഔഷധത്തോട്ടം നിർമ്മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം

മുരിയാട്: ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുൻപ് ആനന്ദപുരം രണ്ടാം വാർഡിൽ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചിരുന്നു. ആ ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിച്ച പച്ചതുരുത്തിൽ പുതിയ ഒരു ഔഷധത്തോട്ടം നിർമിച്ചുകൊണ്ടാണ് ഇത്തവണ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായ പരിപാടികളോടെയാണ് പച്ചത്തുരുത്തിലെ ഔഷധത്തോട്ട നിർമാണത്തിന് പഞ്ചായത്ത്‌ തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി പച്ചത്തുരുത്തിലെ ഔഷധസസ്യത്തോട്ടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷീജ ശിവൻ,പഞ്ചായത്ത്‌ അംഗങ്ങളായ നിജി വത്സൻ, എ എസ് സുനിൽകുമാർ, വൃന്ദകുമാരി, നിത അർജുനൻ, പഞ്ചായത്ത്‌ സെക്രട്ടറി പി പ്രജീഷ്, തൊഴിലുറപ്പ് വി ഇ ഒ ശ്രീരേഖ, മുൻപഞ്ചായത്ത് മെമ്പർ പി വി വത്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ എൻ ആർ ഇ ജി വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img