ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഈ വർഷത്തെ വനവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

57
Advertisement

ഇരിങ്ങാലക്കുട: അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമിച്ചു. ഏകദേശം ഒന്നര ഏക്കറിൽ നൂറ്റിയിരുപത്തോളം ഔഷധ സസ്യങ്ങളുടെ തൈകൾ നട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൻ സോണിയ ഗിരി ഉൽഘാടനം ചെയ്തു. നാടിനെ പച്ചപുതപ്പിക്കാനുള്ള ക്രൈസ്റ്റ് കോളേജിന്റെ ശ്രമങ്ങൾക്ക് മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നുള്ള സഹകരണം വാഗ്ദാനം ചെയ്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പലും പരിസ്ഥിതി പ്രവർത്തകനുമായ ഫാ. ജോയ് പീണിക്കപറമ്പിൽ, മുൻസിപ്പൽ കൗൺസിലർ ജെയ്സൻ പാറേക്കാടൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Advertisement