മുരിയാട്: ലോക്ക് – ഡൗൺ നീണ്ടു നിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി. വാർഡ് മെമ്പർ മനീഷ മനീഷിൻ്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. വാർഡിലെ സാധാരണക്കാരായ 300 ൽ അധികം കുടുംബങ്ങൾക്കാണ് 14 ഇനം പച്ചക്കറികളും ഒരു പാക്കറ്റ് പപ്പടവും അടങ്ങുന്ന കിറ്റുകൾ നല്കിയത്. വാർഡിലെ പൊതുപ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കിയ കിറ്റുകൾ ഓട്ടോയിൽ കയറ്റി പരമാവധി വീടുകളിൽ നേരിട്ടെത്തിയാണ് മെമ്പർ വിതരണം ചെയ്തത്. കൂടുതൽ സഹായങ്ങൾ ആവശ്യമായ നിർധനർക്ക് അരിയും പലചരക്ക് സാധനങ്ങളും മെമ്പറുടെ നേതൃത്വത്തിൽ നൽകി. പച്ചക്കറികിറ്റുകളുടെ വിതരണോദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, റിജു പോട്ടക്കാരൻ, മനീഷ് പായിൽ, കൃഷ്ണപ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി
Advertisement