Tuesday, July 29, 2025
24.6 C
Irinjālakuda

കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂര്‍ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂര്‍ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസര്‍ഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

വെർച്ചൽ അറസ്റ്റ് തട്ടിപ്പ്, രണ്ട് പ്രതികളെ കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും അറസ്റ്റു ചെയ്തു, പ്രതികൾ റിമാന്റിലേക്ക്.

മതിലകം : പ്രതി 15-12-2024 തിയ്യതിയിൽ കൂളുമുട്ടം സ്വദേശിയായ വയോധികനെയും വാട്സാപ്പ്...

നിര്യാതയായി

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ്...

Topics

നിര്യാതയായി

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ്...

കേരള കോൺഗ്രസ്സിന്റെ മുന്നേറ്റം യു. ഡി. എഫിനെ ശക്തിപ്പെടുത്തും.

കാട്ടൂർ :കേരള കോൺഗ്രസ്സിന്റെ വളർച്ചയും മുന്നേറ്റവും യു. ഡി.എഫിന്റെ അടിത്തറ കൂടുതൽ...

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്ക് ഇത്തവണ...
spot_img

Related Articles

Popular Categories

spot_imgspot_img