21 അംഗങ്ങളുള്ള രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഇരിങ്ങാലക്കുടയിൽ നിന്നും വിജയിച്ച പ്രൊഫ ആർ ബിന്ദുവിനെ മന്ത്രിയാക്കാൻ ഇന്ന് ചേർന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം ബിന്ദുവിന് പുറമെ വീണ ജോർജും സിപിഐയുടെ ചിഞ്ചുറാണിയും ഉൾപ്പെടെ 3 വനിതാ മന്ത്രിമാർ ഉണ്ട്. പിണറായി വിജയനെ പാർലിമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. എം ബി രാജേഷ് നിയമസഭാ സ്പീക്കർ ആവും ആർ ബിന്ദുവിന് പുറമെ തൃശൂർ ജില്ലയിൽ നിന്നും ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ മന്ത്രിയാകും കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കി എല്ലാവരും ഈ മന്ത്രിസഭയിൽ പുതുമുഖങ്ങൾ ആണ്. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ്ജ ടീച്ചർ സിപിഐ(എം) നിയമസഭാ വിപ്പ് ആകും.മറ്റന്നാൾ 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യാപ്രതിജ്ഞ.
Advertisement