കുടിവെള്ള ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്കുകളുണ്ട്

80

പുല്ലൂർ: ഐ ടി സിക്ക് സമീപം തിങ്കളാഴ്ച രാവിലെ 10: 30 നാണ് അപകടമുണ്ടായത് ചാലക്കുടി ഭാഗത്തുനിന്നും കുടിവെള്ളവുമായി വന്നിരുന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ആളുകൾ ഉണ്ടായിരുന്നില്ല. കുടിവെള്ളം കൊണ്ടുവന്നിരുന്ന ലോറിയുടെ ഡ്രൈവറായ വല്ലച്ചിറ വന്നേരി വീട്ടിൽ അഭിഷേക് 20 വയസ്സ് ക്ലീനർ പുത്തൂർ മാന്നാമംഗലം സ്വദേശി സുബിൻ 20 വയസ്സ് എന്നിവരെ പരിക്കുകളോടെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചത് . അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ജിബിനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ജിബിനെ കാലുകൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ട് .ആനന്ദപുരത്ത് കുടിവെള്ളമെത്തിച്ചു വെള്ളമെടുക്കാനായി ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി കേന്ദ്രത്തിലേക്ക് വരികയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ പറഞ്ഞു. ഇരു വാഹനങ്ങളുടെയും മുൻവശം തകർന്ന നിലയിലാണ് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Advertisement