സഹായസഹകരണം നടപ്പിലായി

75

ഇരിങ്ങാലക്കുട: മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഓഫീസ് മന്ദിരത്തിൽ വച്ച് കൊവിഡ് വാക്സിൻ രജിസ്ട്രേഷന് ഹെൽപ്പ് ഡെസ്ക് ഒരുക്കി. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ: കെ യു അരുണൻ നിർവഹിച്ചു. കോവിഡ് വാക്സിനേഷൻ എല്ലാ സഹകരണ ബാങ്കുകളിലും തിങ്കൾ മുതൽ ആരംഭിക്കുന്നതാണ് .എല്ലാ കേന്ദ്രങ്ങളിലും പകൽ 1 മണി മുതൽ 4 മണിവരെ രജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നതാണ്. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ നേതൃത്വത്തിലുള്ള ഈ സംരംഭം എല്ലാ സർവീസ് സഹകരണ ബാങ്കുകളും ഈ പദ്ധതി നടപ്പിലാക്കുന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി: രജിസ്ട്രാർ എം സി അജിത സ്വാഗതവും ,അസി ഡയറക്ടർ കെ . ഒ. ഡേവീസ് നന്ദിയും പറഞ്ഞു.

Advertisement