പ്രതിഭാസംഗമം 2019 സംഘടിപ്പിക്കുന്നു

147

ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളില്‍ കലാ-കായിക മത്സരങ്ങളിലെ വിജയികള്‍, ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ്, സീഡ്, തുടങ്ങിയ നിരവധി ഇനങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കും, 2019 എസ്.എസ്.എല്‍.സി.ക്കും പ്ലസ് 2 വിനും ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും, മറ്റു വിജയികള്‍ക്കും ആദരം നല്‍കുന്നു. പ്രസ്തുത ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.

Advertisement