കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

46

ഇരിങ്ങാലക്കുട: കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡമനുസരിച്ച് ഓൺലൈനായി ചേർന്ന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ ഈ റ്റി ബിന്ദു ഉദ്ഘാടനം ചെയ്തു കെ. ജി .ഓ. എ .ജില്ലാ പ്രസിഡൻറ് വിജി സത്യനേശൻ ,ജില്ലാ ട്രഷറർ എ സി ശേഖർ , ഡോ: രാജീവ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് എംസി അജിത്ത് ,വൈസ് പ്രസിഡൻറ് ഡോ പിഎം മഞ്ജു, സിമി വി യു ,സെക്രട്ടറി കെ ഒ ഡേവിസ്, ജോയിൻ സെക്രട്ടറിമാർ എം ആർ മിനി, പി രജീഷ് ,ട്രഷർ ഷിബു വി ആർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisement