വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

54

ഇരിങ്ങാലക്കുട : വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം 2021 പദ്ധതി പ്രകാരം 2 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കി. ഭവനരഹിതര്‍ക്കും ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച് പോയവരെയും സഹായിക്കുക എന്നതാണ് സ്‌നേഹസ്പര്‍ശം 2021 പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. കരുവന്നൂര്‍ പൊറക്കാട്ടും,ഇരിങ്ങാലക്കുട കനാല്‍ ബെയ്‌സ് പരിസരത്തുമാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ വീടുകളുടെ തക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ ജോണ്‍ നിധിന്‍ തോമസ്,ട്രഷറര്‍ ജോണ്‍ തോമസ്, ലയണസ് ക്ലബ്ബ് പ്രസിഡണ്ട് വീണ ബിജോയ്,സെക്രട്ടറി റെന്‍സി ജോണ്‍ നിധിന്‍ ,ട്രഷറര്‍ എല്‍സലെറ്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ.ടി.ജെ തോമസ് , തോമാച്ചന്‍ വെള്ളാനിക്കാരന്‍ ,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയര്‍പേഴ്‌സന്‍ ടോണി ഏനോക്കാരന്‍, ജോണ്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement