ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്

63

കോവിഡിന്റെ ശക്തമായ രണ്ടാംവരവിൻറെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലും, പരിസരപ്രദേശങ്ങളിലും ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്. ഈ വരുന്ന രണ്ടാഴ്ചക്കാലം സർക്കാർ നൽകിയിട്ടുള്ള ജാഗ്രതാനിർദേശ നടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം. ബോധവൽക്കരണത്തിൻറെ ഭാഗമായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി ആർ രാജേഷ്, സി ഐ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ്സ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും യാത്രക്കാരെയും, ബസ്സ് ജീവനക്കാരെയും, വ്യാപാരി കളെയും മുമ്പുണ്ടായിരുന്ന കോവിഡ് മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്നും, കോവിഡ് വ്യാപനം തടയുവാനുള്ള എല്ലാ വിധത്തിലുമുള്ള സഹകരണങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാർ ബസ്സ് കാത്തുനിൽക്കുന്ന ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ ഉറപ്പുവരുത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement