ജനകീയ കവി മുരുകൻ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

51

ഇരിങ്ങാലക്കുട: ജനകീയകവി മുരുകൻ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആൽത്തറക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗം പ്രശസ്ത എഴുത്തുകാരൻ അശോകൻചെരുവിൽ ഉദ്ഘാടനം ചെയ്തു.സജു ചന്ദ്രൻ മുരുകൻ കാട്ടാക്കടയുടെ “മനുഷ്യനാകണം “എന്ന കവിത ആലപിച്ചു.ഗാനരചയിതാവ് ഖാദർപട്ടേപ്പാടം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.കവി ഡോ.സി.രാവുണ്ണി,കവയിത്രി ഡോ.ശ്രീലതവർമ്മ,എഴുത്തുകാരൻ റഷീദ് കാറളം,നാടൻപാട്ട് കലാകാരൻ ഉദിമാനം അയ്യപ്പൻകുട്ടി,കവികളായ. വർഗ്ഗീസ് ആന്റണി, പി.എൻ സുനിൽ,ഇ.ഡി ഡേവീസ്,ശശി കാട്ടൂർ,രാധാകൃഷ്ണൻ വെട്ടത്ത്,രാമചന്ദ്രൻ കാട്ടൂർ ,രതി കല്ലട,സലീം രാജ്,സാംസ്ക്കാരിക പ്രവർത്തകരായ സി.എം ഷാനികെ ഡോ.രാജേന്ദ്രൻ,ഡോ.സോണി ജോൺ,രാജേഷ് പടിയൂർ,സന്തോഷ്.ടി.എ,പി.ഗോപിനാഥ്, അരുൺ കാട്ടൂർ,അൻവർ, എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് കെ.ജി സുബ്രഹ്മണ്യൻ സ്വാഗതവും സെക്രട്ടറി ഷെറിൻ അഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

Advertisement