വ്യാപാരി വ്യവസായി മേഖലാ കൺവെൻഷൻ നടന്നു

150

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം മേഖലാ കൺവെൻഷൻ ഇരിങ്ങാലക്കുട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻറ് കെ .വി. അബ്ദുൽ ഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എബിൻ മാത്യു വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ .ആർ. വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു . ഇരിങ്ങാലക്കുട, കല്ലേറ്റുംകര, ആളൂർ ,കൊമ്പൊടിഞ്ഞാമാക്കൽ, പുല്ലൂർ ,ആനന്ദപുരം, അരിപ്പാലം ,കാട്ടൂർ, മാപ്രാണം, കരുവന്നൂർ, എന്നീ യൂണിറ്റുകളിലെ പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. നിയോജകമണ്ഡലം വൈസ് ചെയർമാൻമാരായ കെ. കെ. പോളി, എൻ .എൽ .ജോർജ്, കൺവീനർ എൻ .ജി. ശിവരാമൻ, ഇരിങ്ങാലക്കുട യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.നിയോജക മണ്ഡലം ജനറൽ കൺവീനർ പി. പി .ജോഷി സ്വാഗതവും മാത്യു കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.

Advertisement