പുല്ലൂർ: 2021 മാർച്ച് മാസം 31 ആം തീയതി വൈകീട്ട് 5 മണിക്ക് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര ഗവൺമെൻറിൻറെ തെറ്റായ നയങ്ങൾക്കെതിരെ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റൂം മുൻ ബാങ്ക് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡൻറ് പി വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡൻറ് കെ സി ഗംഗാധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ് ,ഭരണസമിതി അംഗങ്ങളായ അനീഷ് രാധ സുബ്രഹ്മണ്യൻ ,സുജാത മുരളി ,മറ്റ് ജീവനക്കാരും ,സഹകാരികളും പങ്കെടുത്തു. ബാങ്ക് സെക്രട്ടറി സപ്‌ന സി എസ് സ്വാഗതവും ,രാധ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു .
Advertisement