ഇരിങ്ങാലക്കുടയെ സാംസ്കാരിക ഉപനഗരിയാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു

79

ഇരിങ്ങാലക്കുട:സാംസ്കാരിക തലസ്ഥാനത്തിൻ്റെ ഉപ നഗരിയാക്കി ഇരിങ്ങാലക്കുടയെ മാറ്റാൻ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ശ്രീ കൂടൽമാണിക്യ ക്ഷേത്ര ഉത്സവത്തിൻ്റെ കൊടിയേറ്റ ദിവസം ക്ഷേത്രത്തിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ചരിത്ര പ്രാധാന്യമുള്ള നാലമ്പല തീർത്ഥാടനവും ,ക്ഷേത്ര കലകളും വാദ്യകലകളും ഉൾപ്പെടുത്തി ഒരു സാംസ്കാരിക കൾച്ചറൽ കോറിഡോർ പദ്ധതിയിലുണ്ടായിരിക്കും. സംഗമേശ്വര ഗ്രാമത്തിൻ്റെ സാംസ്കാരിക പൈതൃകവും തനിമയും സംരക്ഷിക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നത് ഇരിങ്ങാലക്കുടയിൽ ജനിച്ചു വളർന്ന ഒരു കലാകാരി കൂടിയായ തന്നെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നതാണ്. സാംസ്കാരിക നഗരിയുടെ മേയറായി അഞ്ച് വർഷം പ്രവർത്തിക്കാൻ സാധിച്ചതിൻ്റെ പ്രവർത്തന പരിചയം ഇക്കാര്യത്തിൽ തനിക്ക് ഗുണപ്രദമാകുമെന്നും ഡോ ആർ ബിന്ദു പറഞ്ഞു.

Advertisement