ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ . ആർ . ബിന്ദു ആളൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

57

ഇരിങ്ങാലക്കുട :വല്ല ക്കുന്നിലുള്ള വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുളള പള്ളിയിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത് . തുടർന്ന് എം പറർ ഇമ്മാനുവൽ കോളനി , വല്ലക്കുന്ന് സെന്ററിലെ കടകൾ , ആ ളൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ , കല്ലേറ്റുങ്കര വില്ലേജ് ഓഫീസ് ജീവനക്കാർ , കല്ലേറ്റുങ്കര സബ്ബ് രജിസ്ട്രാർ ഓഫീസ് , കേരള സഭ പത്രം അച്ചടിക്കുന്ന B L M , ഡിലീഷ്യസ് കാഷ്യു നട്ട് ഫാക്ടറി , എസ്. എൻ . ട്രസ്റ്റിന്റെ സ്കൂളുകൾ , പഞ്ചായത്തിലെ വിവിധ അണ്ടി കമ്പനികൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ , കുണ്ടായി മറിയം ത്രേസ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ആളൂർ പഞ്ചായത്തിലെ വനിതാ കൺവെൻഷൻ, വിവിധ കടുംബ സദസ്സുകൾ എന്നിവയിലും പങ്കെടുത്തു. സന്ദർശനത്തിന് സ്ഥാനാർത്ഥി യോടൊപ്പം എം. എസ്. മൊയ്തീൻ ഐ. എൻ. ബാബു , ബിന്നി തോട്ടാപ്പിള്ളി , യു. കെ. പ്രഭാകരൻ , കെ. ആർ. ജോജോ , സന്ധ്യ നൈസൺ , എ. ആർ. ഡേവിസ് , രതി സുരേഷ് , ജോസ് മാഞ്ഞൂരാൻ , എം. എസ്. വിനയൻ , ബിന്ദു ഷാജു , അംബിക ശിവദാസൻ ജനപ്രതിനിധികൾ എന്നിവർ കൂടെയുണ്ടായിരുന്നു .

Advertisement