നെല്ല് സംഭരണം താറുമാറായി കർഷകർ ദുരിതത്തിൽ

209

ഇരിങ്ങാലക്കുട : മേഖലയിൽ സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം താറുമാറായി. സപ്ലൈകോ ഏല്പിച്ച കമ്പനികൾ സമയത്ത് നെല്ലെടുക്കാൻ വരാതായതോടെ കർഷകർ ദുരിതത്തിലായി. പതിനഞ്ചു ദിവസം മുൻപ് കൊയ്തു വച്ച നെല്ല് കമ്പനികൾ എത്താതായതോടെ പാടത്തു കെട്ടികിടക്കയാണ്. ഇടക്കിടക്കെ മഴ പെയ്യുന്നതോടെ സംഭരിച്ചുവച്ച നെല്ലും നാശമായിക്കൊണ്ടിരിക്കയാണ്.ദിവസം ചെല്ലും തോറും നെല്ലിന്റെ തൂക്കവും വിലയും കുറഞ്ഞു വരികയാണെന്നും കർഷകർ വേവലാതിപ്പെട്ടു.കൊയ്തു വച്ച നെല്ല് എത്രയും വേഗം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കിസാൻ കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജോൺ ഉദ്‌ഘാടനം ചെയ്തു. എം.എൻ.രമേശ്, ഐ.ആർ.ജെയിംസ്, വിപിൻ വെള്ളയത്ത്, ജിന്റോ ഇല്ലിക്കൽ, എൻ.എം.രാധാകൃഷ്ണൻ, വി.എസ്.പ്രസന്നൻ,രാമൻ പാലയ്ക്കാട്ട്, എബിൻ ജോൺ, പി.ജെ.റിജോൺ എന്നിവർ പ്രസംഗിച്ചു

Advertisement