സാമൂഹിക സാംസ്കാരിക പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യകതികളുടെ കൺവെൻഷൻ ചേർന്നു

154

ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി സാമൂഹിക സാംസ്കാരിക പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യകതികളുടെ കൺവെൻഷൻ ഇരിങ്ങാലക്കുട എസ്. എൻ. ക്ലബ്ബ് ഹാളിൽ ചേർന്നു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. സി. പി. ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. ( എം ) ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ. ആർ. വിജയ, പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ കേരള കോൺഗ്രസ്‌ (എം ) നേതാവ് ബിജു ആന്റണി, എൽ. ജെ. ഡി നേതാവ് കെ. കെ. ബാബു, ജനതാദൾ എസ് നേതാവ് രാജു ജോൺ പാലത്തിങ്കൽ, ഐ. എൻ. എൽ. നേതാവ് ലത്തീഫ് കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisement