ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ 13 യൂണിവേഴ്‌സിറ്റികളുമായി ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു

169

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ 13 യൂണിവേഴ്‌സിറ്റികളുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര കോണ്ഫറന്‍സിലാണ് വിവിധ യൂണിവേഴ്‌സിറ്റികളുമായുള്ള ധാരണപത്രങ്ങള്‍ ഒപ്പുവച്ചത്. ഗവേഷണം, അധ്യാപക വിദ്യാര്‍ത്ഥി വിനിമയം, അന്താരാഷ്ട്ര കോണ്ഫറന്‍സുകള്‍, സിലബസ് പരിഷ്‌ക്കരണം, വിദേശ നിക്ഷേപം എന്നിവയിലാണ് സഹകരണം. വിവിധ യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിച്ച് അവയുടെ റെക്ടര്‍മാരും ക്രൈസ്റ്റ് കോളേജിന്റെ പ്രതിനിധികളായി മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവരും ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. കോ- ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജെ. വര്‍ഗ്ഗീസ്, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പ്രൊഫ. പി.ഡി. ടോമി എന്നിവര്‍ സംസാരിച്ചു.

Advertisement