പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി അച്ഛന്റെ നാല്പതാം ചരമവാർഷിക അനുസ്മരണദിനം ആചരിച്ചു

197

പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി അച്ഛന്റെ നാല്പതാം ചരമ വാർഷിക അനുസ്മരണ സമൂഹബലി ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ഹോസ്പിറ്റലിലെ കബറിട ചാപ്പലിൽ നടന്നു. തുടർന്ന് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു . കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ റെവ. സിസ്റ്റർ ആനി തോമസിയാ CSS അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു . മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യ അതിഥിയായിരുന്നു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ചു ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സിന്റെയും SH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ കോഴ്‌സിന്റേയും ഉദ്ഘാടനവും കെയർ അറ്റ് ഹോം പദ്ധതിയുടെ പ്രഖ്യാപനവും സംയുക്തമായി നിർവ്വഹിച്ചൂ .

Advertisement