മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ

172

ഇരിങ്ങാലക്കുട:മുതിർന്ന നേതാക്കൾക്ക് സീറ്റ് നീഷേധിച്ചതിനെതീരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധത്തിൽ.പാർട്ടി നൽകിയിട്ടുള്ള എല്ലാ സ്ഥാനങ്ങളും രാജി വെക്കാനുള്ള ആലോചനയിലാണെന്നും പാർട്ടി നേതൃത്വത്തെ ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർലി സോണിയ ഗിരി എന്നിവർ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടൻ പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു . ഇരിങ്ങാലക്കുട സീറ്റീന് പകരം മുതിർന്ന നേതാക്കളായ എം പി ജാക്സൺ, എം എസ് അനിൽകുമാർ എന്നിവരെ ചാലക്കുടി, പുതുക്കാട് മേഖലകളിൽ സീറ്റുകൾ നൽകാമെന്നായിരുന്നു യു.ഡി എഫ് ധാരണ.ഇത് സംഭവിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം

Advertisement