നെൽവയൽസംരക്ഷണത്തിനായി മാർച്ച് നടത്തി

71

വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആനക്കൽ പാടത്ത് സ്ഥിരമായി നെൽകൃഷി ചെയ്തു കൊണ്ടിരുന്ന വയലിലേക്ക് പ്രവേശനം തടസ്സപ്പെടുത്തികൊണ്ട് കമ്പിവേലി കെട്ടി ഏതാനും വയൽ പ്രദേശം നികത്താനുള്ള ശ്രമത്തിനെതിരെ കർഷക തൊഴിലാളി സംഘടനകൾ സംയുക്തമായി മാർച്ച് നടത്തി. ആനക്കൽ വയലിലേക്കുള്ള മാർച്ച് സി.പി.ഐ.എം മാള ഏരിയാ കമ്മിറ്റി അംഗം കെ.വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ് പ്രസംഗിച്ചു. കെ.എ. ധർമ്മപാലൻ ( കർഷക സംഘം) അദ്ധ്യക്ഷനായിരുന്നു. എം.കെ. ബിജു ( കർഷക തൊഴിലാളി യൂണിയൻ) സ്വാഗതവും ഇ.മോഹൻ കുമാർ നന്ദിയും പറഞ്ഞു

Advertisement