കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍

77

ഇരിങ്ങാലക്കുട: പെരുവല്ലിപാടത്ത് കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍.ഒരാഴ്ച്ച കാലത്തോളമായി വീണ് കാല് ഒടിഞ്ഞ് കിടപ്പിലായ പരേതനായ ഗുരുവിലാസം വീട്ടില്‍ കുട്ടന്റെ ഭാര്യ കല്യാണി എന്ന 82 വയസ്സുക്കാരിയ്ക്കാണ് സംരക്ഷണമൊരുക്കിയത്. ഇരിങ്ങാലക്കുട നഗരസഭ 26-ാം വാര്‍ഡില്‍ തമാസിക്കുന്ന ഇവരുടെ കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ കൊണ്ട് പോയിരുന്നു. എന്നാല്‍ തുടര്‍ ചികിത്സ നടത്താന്‍ പോലും ബന്ധുക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ സന്തോഷ് ബോബന്‍, ഇരിങ്ങാലക്കുട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. ഇവരുടെ സംരക്ഷണത്തിനായി പ്രദേശത്തെ അയല്‍കൂട്ടങ്ങളെയും ഏര്‍പാടിക്കിയിട്ടുണ്ട്.

Advertisement