വനിതാ ദിനത്തിൽ വനിതാ ശുചീകരണ തൊഴിലാളികൾക്ക് തവനിഷിന്റെ ആദരം

63

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അന്പത്തിയച്ചോളാം വരുന്ന വനിതാ തൊഴിലാളികളെ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി ടി ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ഡോ. കെ.വൈ. ഷാജു, ഡീൻ ഓഫ് ആർട്സ് ഡോ. ബി. പി. അരവിന്ദ എന്നിവർ ചേർന്നു ആദരവ് നല്കി. നഗരസഭ സെക്രട്ടറി മുഹമ്മദ്‌ അനസ്, വാർഡ് കൗൺസിലർമാരായ ഷെല്ലി വിൻസെന്റ്, ലിജി എ. എസ്. നസീമ കുഞ്ഞുമോൻ, സതി സുബ്രമുണ്യൻ, സാനി സി. എം, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, വൈസ് പ്രസിഡന്റ്‌ ഹാഫിസ്, ട്രെഷറർ ഷാഹിന, കരിഷ്മ പയസ്, അന്ന ജെന്നിസ്, ബ്ലൈസ് എന്നിവരും പങ്കെടുത്തു.

Advertisement