ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ദില്ലിയിൽ തുടരുന്ന കർഷകസമരം 100 ദിവസം പിന്നിടുന്ന വേളയിൽ ഈ ചരിത്ര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു.കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കാസാൻ സഭാ നേതാവ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ടി.ജി.ശങ്കരനാരായണൻ,ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻ മാസ്റ്റർ,എം.ബി.രാജുമാസ്റ്റർ,കെ.ജെ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുടമുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സി.സി.ഷിബിൻ,അംബിക പള്ളിപ്പുറത്ത്,കൗൺസിലർമാരായ ലിജി.എ.എസ്,സി.എം.സാനി,പൊറത്തിശ്ശേരി പാൽ വിതരണ സംഘം പ്രസിഡണ്ട് കെ.എം.മോഹനൻ,വിവിധകർഷക സംഘടനാ പ്രവർത്തകർ,പാടശേഖര സമിതികളുടെ ഭാരവാഹികൾ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു
Advertisement