കെപിഎംഎസ് യൂണിയൻ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

65

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ സമ്മേളനം മാർച്ച് 19 ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
വെള്ളാങ്ങല്ലൂർ സർവ്വീസ് ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന സംഘാടക സമിതി യോഗം സംസ്ഥാന ഉപാധ്യക്ഷൻ പിഎ അജയഘോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ , എൻ വി ഹരിദാസ് ,പ്രേംജിത്ത് പൂവത്തുംകടവിൽ , ആശാ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി എൻ സുരൻ രക്ഷാധികാരി, ശശി കോട്ടോളി ചെയർമാൻ, എൻ വി ഹരിദാസ്, പ്രേംജിത്ത് പൂവത്തുംക്കടവിൽ വൈസ് ചെയർമാൻമാർ സന്തോഷ് ഇടയിലപുര ജനറൽ കൺവീനർ, ബാബു തൈവളപ്പിൽ
സുമതി തിലകൻ , ആശ ശ്രീനിവാസൻ ജോയിന്റ് കൺവീനർ, പി വി അയ്യപ്പൻ ട്രഷററായി അമ്പത്തി ഒന്നംഗ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത പി.എ.അജയഘോഷിനെ ശശി കോട്ടോളി പൊന്നാടയണിയിച്ച് സ്വീകരിച്ചു.ബാബു തൈവളപ്പിൽ സ്വാഗതവും പി വി അയ്യപ്പൻ നന്ദിയും രേഖപ്പെടുത്തി.

Advertisement