ഇരിങ്ങാലക്കുട യോഗക്ഷേമസഭ സ്ഥാപക ദിനം ആചരിച്ചു

16
Advertisement

ഇരിങ്ങാലക്കുട : യോഗക്ഷേമസഭയുടെ സ്ഥാപകദിനം ഇരിങ്ങാലക്കുട ഉപസഭ പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് വേണാട് വാസുദേവന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവര്‍ത്തകരായ വി.ടി ഭട്ടതിരിപ്പാട് , പ്രേംജി, എം. ആര്‍.ബി തുടങ്ങിയവരെ അനുസ്മരിച്ചു . ജില്ലാ സെക്രട്ടറി ടി.വി. വാസുദേവന്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു . ശ്രീ പദ്മാനഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ സ്ഥിരാംഗമായി തിരഞ്ഞെടുക്കപ്പെട്ട നെടുമ്പിളളി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ യോഗം അനുമോദിച്ചു. 75 വയസ്സ് പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു.മേലേടം ശ്രീകുമാര്‍ , സെക്രട്ടറി പി.എസ് ജയശങ്കര്‍ , കാവനാട് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

Advertisement