ഇരിങ്ങാലക്കുട:ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും, എണ്‍പത്തിയെട്ടു ലക്ഷത്തി പത്തൊന്‍പതു ലക്ഷത്തി ഏഴുപത്തിയ്യായിരത്തി എഴുന്നുറ്റി എണ്‍പത്തിയേഴു രൂപ വരവും, എണ്‍പത്തിയേഴു കോടി അന്‍പത്തിമുന്നു ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ ചിലവും, രണ്ടു കോടി ഇരുപത്തിയൊന്നു ലക്ഷത്തി എഴുപത്തിമുവായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്നു രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെ ബജറ്റ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. ടി. ജോര്‍ജ്ജ് അവതരിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്‌കാരണ മേഖലക്കായി പതിനൊന്നു കോടി തൊാണ്ണിറ്റി നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്‍പതു ലക്ഷം രൂപയും, ജലസേചന പദ്ധതികള്‍ക്കായി മുപ്പതു ലക്ഷം രൂപയും, മട്ടുപ്പാവ് ക്യഷി പ്രോത്സാഹനത്തിനായി ഇരുപതു ലക്ഷം രൂപയും, ജൈവവള വിതരണത്തിനായി മുപ്പതു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മ്യഗസമരക്ഷണം-ക്ഷീരവികസനത്തിനുമായി എഴുപത്തിരണ്ടു ലക്ഷം രൂപയും, അംഗണവാടികളുടെ പുരോഗതിക്കായി നാല്‍പത്തിരണ്ടു ലക്ഷം രൂപയും, പോഷകാഹാര വിതരണത്തിനായി നാല്‍പതു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ മുഴുവന്‍ ഭവവനങ്ങളും അറ്റകുറ്റപണി നടത്തുന്നതിന് അന്‍പതു ലക്ഷം രൂപയും, ഭൂരഹിതരായവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് അന്‍പതു ലക്ഷം രൂപയും, സ്വയം തൊഴില്‍ പരീശീലന കേന്ദ്രം പുനനിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും, നഗരസഭാ ടൗണ്‍ഹാളിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അയ്യങ്കാളി സ്‌ക്വയറെന്ന് നാമകരണം ചെയ്ത് അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും, ഗാര്‍ഹിക പൈപ്പ് കണക്ഷനുമായി നാല്‍പത്തിയഞ്ചു ലക്ഷം രൂപയും, കിണര്‍ റീചാര്‍ജ്ജ് പദ്ധതിക്കായി പത്തു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ ബൈപ്പാസ്സ് റോഡ് ആധുനികരീതിയില്‍ നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപയും, റോഡ് നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാലു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയും, കലുങ്ക്-പാലങ്ങള്‍ എന്നിവക്കായി മുപ്പത്തിയഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആധുനിക അറവുശാല നിര്‍മാണത്തിനായി കിഫ്ബി മുഖേന പത്തു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ടൗണ്‍ഹാള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയ ബസ്സ് സ്റ്റാന്‍ഡ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപയും, ചാത്തന്‍മാസ്റ്റര്‍ സ്മാരക കമ്മ്യുണിറ്റി ഹാള്‍ പൂര്‍ത്തീകരണത്തിനായി ഒന്നര കോടി രൂപയും, ഷീ ലോഡ്ജ് പൂര്‍ത്തീകരണത്തിനായി എഴുപതു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എഴുപത്തിയേഴു ലക്ഷത്തി അന്‍പതിനായിരത്തി നാനൂറ്റി എഴുത്തിയെട്ടു ലക്ഷം രൂപ മുന്‍ നീക്കിയിരിപ്പും, അന്‍പത്തിയഞ്ചു കോടി ആറു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റി അറുപത്തിനാലു രൂപ വരവും അടക്കം അന്‍പത്തിയഞ്ചു കോടി ഇരുപത്തിയെട്ടു ലക്ഷത്തി എണ്‍പത്തിയാറായിരത്തി എണ്‍പത്തിയെട്ടു നീക്കിയിരിപ്പും വരുന്ന 2020-2021 ലെ പുതുക്കിയ ബജറ്റും, ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും, എണ്‍പത്തിയെട്ടു ലക്ഷത്തി പത്തൊന്‍പതു ലക്ഷത്തി ഏഴുപത്തിയ്യായിരത്തി എഴുന്നുറ്റി എണ്‍പത്തിയേഴു രൂപ വരവും, എണ്‍പത്തിയേഴു കോടി അന്‍പത്തിമുന്നു ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ ചിലവും, രണ്ടു കോടി ഇരുപത്തിയൊന്നു ലക്ഷത്തി എഴുപത്തിമുവായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്നു രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെ ബജറ്റുമാണ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. ടി. ജോര്‍ജ്ജ് അവതരിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലക്കും, കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി ഇരിങ്ങാലക്കുട നഗരസഭാ ബജറ്റ്
Advertisement