വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരിശീലനം സംഘടിപ്പിച്ചു

42

മുരിയാട്: ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി മുരിയാട് പഞ്ചായത്തിലെ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരിശീലനം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജോസ് ജെ ചിറ്റിലപ്പിള്ളി പരിശീലനം ഉത്ഘാടനം ചെയ്തു. വൈസ് പ്രെസിഡെന്റ് ഷീല ജയരാജ്‌ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് കെ പി, വാർഡ് മെമ്പർ തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ നിഖിത അനൂപ്, ശ്രീമതി മണി സജയൻ എന്നിവർ സന്നിഹിതരായി. icds സൂപ്പർവൈസർ രാഖി ബാബു ക്ലാസ്സ്‌ നയിച്ചു.

Advertisement