ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 15 കോടി രൂപ ചെലവിൽ പുനരുദ്ധാരണം

87

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 15 കോടി രൂപ ചെലവിൽ പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. പൊറത്തിശ്ശേരി – ചെമ്മണ്ട – കാറളം റോഡ് 4 കോടി രൂപക്കും, കിഴുത്താനി – കാറളം റോഡ് 6 കോടി രൂപക്കും, എഴുന്നള്ളത്ത് പാത റോഡ് അവിട്ടത്തൂർ മുതൽ പറമ്പി റോഡ് വരെയുള്ള ഭാഗം 5 കോടി രൂപയ്ക്കുമാണ് പുനരുദ്ധാരണം ചെയ്യുന്നത്. പൊറത്തിശ്ശേരി – ചെമ്മണ്ട – കാറളം റോഡിൽ 4.4 കിലോമീറ്ററും, കിഴുത്താനി – കാറളം റോഡിൽ 4.56 കിലോമീറ്ററും, എഴുന്നള്ളത്ത് പാത റോഡിൽ 5.1 കിലോമീറ്ററും ആണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. പ്രസ്തുത റോഡുകൾ 5.5 മീറ്റർ വീതിയിൽ ബി. എം. ബി. സി. നിലവാരത്തിൽ ടാറിംഗ് നടത്തുവാനും, കാനകൾ പണിയുവാനും, ടൈൽ വർക്ക്‌ നടത്തുന്നത്തിനും, സൈഡ് പ്രൊട്ടക്ഷൻ നടത്തുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. ചെമ്മണ്ട – കിഴുത്താനി – അവിട്ടത്തൂർ എന്നിവിടങ്ങളിൽ നടന്ന ഉത്ഘാടനങ്ങളിൽ കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീമ. കെ. നായർ, വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. ധനീഷ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ, സൂസൻ മാത്യു റിപ്പോർട്ട്‌ അവതരിപ്പിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീല അജയഘോഷ്, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ, ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. ജോജോ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു.ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. എസ്. ശശികുമാർ, വിവിധ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, രജനി നന്ദകുമാർ, അംബിക സുഭാഷ്, സുനിത മനോജ്‌, ബിബിൻ ബാബു തുടിയത്ത്, അഡ്വ. എം. എസ്. വിനയൻ, ഷൈനി തിലകൻ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ കെ. എസ്. രമേഷ്, പി. വി. സുരേന്ദ്രലാൽ, വൃന്ദ അജിത്ത്കുമാർ, ബിന്ദു പ്രദീപ്, ലൈജു ആന്റണി, സുനിൽ മാലാന്ത്ര, ലീന ഉണ്ണികൃഷ്ണൻ ജുമൈല ഷഗീർ, ഷൈനി വർഗീസ്, ഷീബ നാരായണൻ, ശ്യാംരാജ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥരായ വി. പി. സിന്റോ, എം. ആർ. മിനി, ബിനി തുടങ്ങിയവർ പങ്കെടുത്തു.

Advertisement