കൂടല്‍മാണിക്യം തേവാര ബിംബങ്ങളുടെ പ്രതിഷ്ഠക്കുള്ള പുതിയ ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി

63

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്ര തീര്‍ത്ഥകുള ശുചികരണത്തിന്റെ ഭാഗമായി ലഭിച്ച തേവാര ബിംബങ്ങളുടെ പ്രതിഷ്ഠക്കുള്ള പുതിയ ശ്രീകോവിലിന്റെ ശിലാസ്ഥാപനം ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ ഐ എ എസ് നിര്‍വ്വഹിച്ചു.ക്ഷേത്രത്തില്‍ നടത്തിയ താമ്പൂലപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇത്തരത്തില്‍ ശ്രീകോവില്‍ നിര്‍മ്മിച്ച് ബിംബങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു. കെട്ടിലായ്ക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപത്തായാണ് ശ്രീകോവിലിന്റെ നിര്‍മ്മാണം നടത്തുന്നത്. തോട്ടപ്പിള്ളി വേണുഗോപാല മേനോന്‍ ആണ് ശ്രീകോവില്‍ നിര്‍മ്മാണം നടത്തി സമര്‍പ്പണം നടത്തുന്നത്.അടുത്ത ഉത്സവത്തിന് മുന്‍പായി നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.തന്ത്രി പ്രതിനിധി എന്‍ പി പി പരമേശ്വരന്‍ നമ്പൂതിരി കര്‍മ്മങ്ങള്‍ നടത്തി.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍,ഭരണസമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement