കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റു

37

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റു.മുന്‍ കാലയളവിലെ അതേ ഭരണസമിതി തന്നെയാണ് പുതിയതായി സ്ഥനമേറ്റിരിക്കുന്നത്.രാവിലെ ദേവസ്വം പഴയ ഓഫീസ് അങ്കണത്തില്‍ നടന്ന സത്യപ്രതിഞ്ജ ചടങ്ങില്‍ അഡ്മിനിസ്ട്രറ്റര്‍ എ എം സുമ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വായിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മിഷ്ണര്‍ പി വേണുഗോപാല്‍ ഐ എ എസ് അംഗങ്ങള്‍ക്ക് സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു.പിന്നീട് നടന്ന അംഗങ്ങളുടെ യോഗത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനായി യു പ്രദീപ് മേനോന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.തന്ത്രി പ്രതിനിധിയായി ബ്രഹ്‌മശ്രി എ എന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്,ഭരതന്‍ കണ്ടേക്കാട്ടില്‍,അഡ്വ.രാജേഷ് തമ്പാന്‍,കെ ജി സുരേഷ് , എ വി ഷൈന്‍,കെ കെ പ്രേമരാജന്‍ എന്നിവരാണ് ദേവസ്വം ഭരണസമിതി അംഗങ്ങള്‍. എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മുഖ്യാത്ഥിയായി ചടങ്ങില്‍ പങ്കെടുത്തു.

Advertisement