ആൽഫാ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ പുതിയ സെൻ്റർ ഉദ്ഘാടനം

85

വെള്ളാങ്ങല്ലൂർ:ആൽഫാ പാലിയേറ്റീവ് കെയർ, വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ ബ്ലോക്ക് ജംഗ്ഷൻ ബി.എസ്.എൻ.എൽ ഓഫീസിന് എതിർ വശത്തെ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ സെൻ്ററിൻ്റെ ഉദ്ഘാടനം ആൽഫ വെള്ളാങ്ങല്ലൂർ മുഖ്യ രക്ഷാധികാരി വി.കെ. ഷംസുദ്ധീൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന നേതൃ പരിശീലന ക്യാമ്പിൽ സത്താർ അലി ക്ലാസെടുത്തു. ലിങ്ക് സെൻ്റർ പ്രസിഡണ്ട് എ.ബി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.ഷംസുദ്ധീൻ, സി.എ. ഷംസുദ്ധീൻ എന്നിവരെ ആദരിച്ചു. മികച്ച വളണ്ടിയർ സേവനം ചെയ്ത ഫാത്തിമാബി ഷക്കൂർ, അബ്ദുൽ ഷക്കൂർ, മെഹർബാൻ ഷിഹാബ്, എം.എ.അലി, റംല ഹബീബ്, ഫാത്തിമ അലിയാർ, സുലേഖ യൂനുസ്, എം.ജയപ്രകാശ് എന്നിവർക്ക് മെമെൻ്റോ നൽകി. കുഞ്ഞുമോൻ പുളിക്കൽ, പി.കെ.എം. അഷ്റഫ്, എം.എ. അൻവർ, ഹരിഹരൻ, സജീന വഹാബ്, ജ്യോതി ഉണ്ണികൃഷ്ണൻ, പി.കെ. ഡേവിസ്, ഇബ്രാഹിം ഹാജി, എ.എ.യൂനസ്, പ്രൊഫസർ വർഗീസ് എന്നിവർ സംസാരിച്ചു. ഷഫീർ കാരുമാത്ര സ്വാഗതവും എം.എ.അലി നന്ദിയും പറഞ്ഞു.

Advertisement