ഇരിങ്ങാലക്കുട: നഗരസഭ നാലാം വാര്‍ഡില്‍ കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടത്തുനിന്നും അനധികൃതമായി കളിമണ്‍ ഖനനം നടത്തുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറിക്ക് കര്‍ഷക സംരക്ഷണസമിതി അംഗങ്ങള്‍ നിവേദനം നല്‍കി .കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ഷാജുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. സന്തോഷ്, സി.ആര്‍. ജനാര്‍ദ്ദനന്‍, മണികണ്ഠന്‍, മോഹനന്‍ നമ്പൂതിരി, ബേബി ഷണ്‍മുഖന്‍, സിജി അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement