നോവുതിന്നും കരളിനേപാടുവാ-നാവൂ നിത്യമധുരമായാര്‍ദ്രമായ’.ജി.ശങ്കരക്കുറുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതിവാസ്തവമാണ്. പിറവിയുടെ സുഖദു:ഖങ്ങള്‍ പേറുന്ന നോവ് എത്രമാത്രം ആത്മാര്‍ത്ഥതയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് കവി പ്രയോഗിച്ചിരിക്കുന്നത്. ആത്മാവിന്റെ അന്തരാളത്തോളം അദ്ദേഹത്തിന്റെ കവിതകളോരോന്നും, മാത്രമല്ല, ജീവിച്ചിരുന്ന കാലമാത്രയും അതിനിശിതമായ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ ഇന്ത്യയില്‍ത്തന്നെ ശങ്കരക്കുറുപ്പിനോളം ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.സുകുമാര്‍ അഴീക്കോടിന്റെ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഈ വാസ്തവം കൂടുതല്‍ ബോദ്ധ്യമാകും നിത്യമധുരവും ആര്‍ദ്രവുമായ കവിതകള്‍ക്കുള്ള അംഗീകരാമായിരുന്നു, ആദരമായിരുന്നു ജ്ഞാനപീഠ പുരസ്‌കാരം 1965 ല്‍ ഭാരതീയജ്ഞാനപീഠ പുരസ്‌കാര ആരംഭവര്‍ഷം തന്നെ, അദ്ദേഹത്തിന്റെ ഓടക്കുഴല്‍ കാവ്യസമാഹാരത്തിന് ലഭിച്ചു എന്നത് മലയാളത്തിനുള്ള ഏറ്റവും വലിയ അംഗീകരാവും ബഹുമതിയും കൂടിയായികാണേണ്ടിയിരിക്കുന്നു. മനോഹരമായ പാദങ്ങളില്‍ക്കൂടി മഹത്തായ ആശയങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റുകവികളില്‍ നിന്ന് വ്യത്യസ്ഥനാക്കി. മേഘത്തിനേയും, മഴവില്ലിനേയും മറ്റും ആവസ്യമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന പല മിസ്റ്റിക് അനുഭൂതികള്‍ക്കും ആവിഷ്‌ക്കാരം നല്‍കി. ഇത് പുതിയൊരു കാവ്യസംസ്‌കാകരത്തിന്റെ ആവിര്‍ഭാവം കൂടിയായിരുന്നു. ഒറ്റവായനയ്ക്ക് എന്നതിലുപരി യാഥാര്‍ത്ഥ കവിതയ്ക്ക് അനവധി ആസ്വാദനതലങ്ങളും അര്‍ത്ഥതലങ്ങളുമുണ്ടെന്ന് ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവു നല്‍കുന്നു. പ്രയോഗിച്ച് അര്‍ത്ഥരാഹിത്യം സംഭവിച്ച ശൈലികള്‍ക്ക് രീതികള്‍ക്ക് പുനര്‍ജ്ജന്മം നല്‍കുന്നതിന്റെ ആദ്യപടിയായി വാക്കുകള്‍ മന്ത്രങ്ങളെപ്പോലെ അര്‍ത്ഥവത്താക്കിപ്രയോഗിച്ച്, കവിതയില്‍ നക്ഷത്രശോഭകൈവരിയ്ക്കാമെന്ന് പരീക്ഷിച്ച് വിജയിച്ച ആദ്യമലയാള കവിയായിരുന്നു അദ്ദേഹം. അങ്ങിനെയാണ് വിശ്വദര്‍ശനമെന്ന കാഴ്ചപ്പാട് ശങ്കരക്കുറുപ്പിന്റെ കവിതകള്‍ക്ക് കാഴ്ചപ്പാട് ശങ്കരക്കുറുപ്പിന്റെ കവിതകള്‍ക്ക് കൈവന്നത്. മാതൃകാദ്ധ്യാപകനായ അദ്ദേഹത്തിന് സംസ്‌കൃതത്തില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കൂടാതെ വിദേശ സാഹിത്യസമ്പര്‍ക്കം വഴി രൂപത്തിലും, ഭാവത്തിലും ആസ്വാദമത്തിന്റെ പുതിയ അര്‍ത്ഥതലങ്ങല്‍ കണ്ടെത്താനും, പ്രയോഗിക്കാനും കഴിഞ്ഞത് മലയാളകവിതയുടെ ഗതിവിഗതികളെ ഏറെ സഹായിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഏകാന്തതയനുവദിയ്ക്കുന്ന ഒരു കീറ് മേഘശകലത്തെ കണ്ടപ്പോള്‍ കവിയ്ക്ക് തോന്നിയത് – കാമുകി മറന്നിട്ടു പോയ കൈലേസ് (ടവല്‍) ആയിട്ടാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ പലതും അദ്ദേഹത്തെത്തേടിയെത്തുകയുണ്ടായി. 1960 ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, 1963 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, 1967 ല്‍ സോവിയറ്റ് നെഹുറു അവാര്‍ഡ് , 1968ല്‍ പത്മഭൂണ്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ശങ്കരക്കുറുപ്പിനെ സംബന്ധിച്ചിടത്തോളം കവിതാരചന ജീവശ്വാസവും, ജീവിതലക്ഷ്യവുമായിരുന്നു.
‘ജന്മസിദ്ദമാംപദം പുണ്യലബ്ധമെന്നോര്‍ത്തു
വന്മദം ഭാവിയ്ക്കുന്നോരുന്നതനക്ഷത്രമേ!
വെമ്പുക,വിളറുക, വിറകൊള്ളൂ, നോക്കൂ
നിന്‍പുരോഭാഗത്തതാധീരനേജസ്സാംനാളെ’
എന്ന് ധീരതേജസ്സായ നാളെയെ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കയാണ് ശങ്കരക്കുറുപ്പിലെ കവി.
ജി.ശങ്കരക്കുറുപ്പ് വിശ്വദര്‍ശനത്തിന്റെ മഹാകവി
Advertisement