മത്സ്യ വിളവെടുപ്പ് നടത്തി

48

പുല്ലൂര്‍: ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുളിഞ്ചുവട്ടിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ഫിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെയാണ് വളര്‍ത്തിയിരുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് കെ സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജന്‍, ഭരണ സമിതി അംഗങ്ങളായ രാധ സുബ്രന്‍, ഐ എന്‍ രവി, ടി കെ ശശി, രാജേഷ് പി വി, അനീഷ് എം സി, അനൂപ് പായമ്മല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സപ്ന സി എസ് സ്വാഗതവും ഐ എന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement