മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി

54
Advertisement

ഇരിങ്ങാലക്കുട:മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി.കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത പദയാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പര്യടനം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മുൻസിപ്പൽ കൗൺസിലമാരായ ജോസ് ചാക്കോള, മേരിക്കുട്ടി ജോയ്,ജെയ്സൻ പാറേക്കാടൻ, സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, മിനി സണ്ണി, അവിനാശ് ഒ എസ്, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Advertisement