Saturday, April 4, 2026
24.9 C
Irinjālakuda

മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലകുട: വെള്ളാങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഊക്കൻസ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകൾ പണയം വയ്ക്കാൻ വരുകയായിരുന്നു വളകളിൽ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നു . മുൻ പരിചയമില്ലാത്ത സ്ത്രീ ആയതിനാൽ സ്ഥാപന ഉടമ സ്ത്രീ കൊണ്ടു വന്ന വളകൾ പരിശോധിക്കുകയും സ്വർണ്ണമല്ലായെന്ന് തെളിയുകയും ചെയ്തു സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ചിറക്കൽ വീട്ടിൽ വിജയന്റെ ഭാര്യ സുസ്മിത 42 വയസ്സിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുസ്മിതയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് സുസ്മിതക്ക് പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങൾ കൈമാറുന്നത് ഒല്ലൂർ പടവരാട് സ്വദേശിയാണെന്ന് മനസ്സിലാക്കിയ പോലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പടവരാട് നിന്നും ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട് ബാലൻ മകൻ വിജു 33 വയസ്സിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു വിജുവിനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പലയിടങ്ങളിൽ നിന്നായി മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത വിവരം പോലീസിന് ലഭിച്ചു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്. ഐ. അനൂപ്.പി.ജി, എ. എസ്സ്.ഐ. ജഗദീഷ് , വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ , സി.പി. ഒ – മാരായ വൈശാഖ് മംഗലൻ , രാഹുൽ ,ഫൈസൽ എന്നിവരാണ് ഉണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img