ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പുംസംഘടിപ്പിച്ചു

48

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ.എഫ.്എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഷാലി അന്തപ്പന്‍, ഹെഡ് അക്കൗണ്ടന്റ് ഡേവിസ് എ.പി, സീനിയര്‍ ക്ലര്‍ക്ക് സി.ബീന തോമസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.സി.ആശ തെരേസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാക്കളായ ഡോ അനീഷ് ഈ.എം (ടീച്ചര്‍ ഓഫ് ദ ഇയര്‍)ഷാരല്‍ റെബല്ലോ (റിസര്‍ച്ച് ഓഫ് ദ ഇയര്‍ സയന്‍സ്) രമ്യ എസ് (റിസര്‍ച്ച് ഓഫ് ദ ഇയര്‍ ആര്‍ട്‌സ്) എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഡോ.സി.ആനി കുര്യാക്കോസ് ,ഡോ സി.രഞ്ജന, ഡേവിസ് ഊക്കന്‍ , ഡോ.ജിജി പൗലോസ്, ഡോ.ആശാ തോമസ്, സി.പ്രീതി പോള്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് നടന്നു.

Advertisement