ഇരിങ്ങാലക്കുട:കെ എസ് ഇ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സി എച്ച് ആര്‍ പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയാലിസിസ് സെന്റര്‍റിന്റെ ഉദ്ഘാടന കെ എസ് ഇ മാനേജിങ് ഡയറക്ടര്‍ അഡ്വ എം.പി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും, കെ.വേണുഗോപാല്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.അനില്‍ നാരായണന്‍ ,നഴ്‌സിങ് മാനേജര്‍ റൂബി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പലവിധ രോഗങ്ങള്‍ മനുഷ്യശരീരത്തിലെ വൃക്കകള്‍ക്ക് സംഭവിക്കുന്ന പ്രവര്‍ത്തനം സ്തംഭനം കൃത്യമായ ഇടവേളകളില്‍ലൂടെ ഡയാലിസിസ് നടത്തി രക്ത ശുദ്ധി വരുത്തി വൃക്കകള്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒപ്പം മനുഷ്യശരീരത്തിലെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രശസ്ത നെഫ്രോളജിസ്‌റ് ഡോ.അരുണ്‍.സി MD,DM,TCMC യുടെ നേതൃത്വത്തില്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്‍ട്രല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു
Advertisement