അനദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : പ്രൊഫ.സി. രവീന്ദ്രനാഥ്.

56

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം മൂലം പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ അനദ്ധ്യാപകരുടെ സേവനവും വിലമതിക്കാനാവാത്തതാണ്. കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ 57 മത് സംസ്ഥാന സമ്മേളനവും അനദ്ധ്യാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പത്മശ്രീ പെരുമനം കുട്ടന്‍ മാരാരെ ആദരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായ ചിത്രത്തില്‍ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പുഷ്പങ്ങളര്‍പ്പിച്ചു.സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ വി മധു , ഷിനോജ് പാപ്പച്ചന്‍ , പി എം സലിം, വി ഐ ജോയി, സിഎ വ്യാനസ്, എം എം പവിത്രന്‍, ജി സത്യനേശന്‍, സി പി ആന്റണി, എഡി ഫ്രാന്‍സീസ്, വി എസ് സുരേഷ്, മനോജ് മാത്യു, എ എസ് മായ, സിസി ഷാജു, പി രാജന്‍, സജിന്‍ ആര്‍ കൃഷ്ണന്‍, കെ ടി മുഹമ്മദ്, യു കെ സരിത, സിജി ചാക്കോ, ടോം ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി എന്‍ വി മധു ( സംസ്ഥാന പ്രസിഡന്റ് – ചാവക്കാട് ), ഷിനോജ് പാപ്പച്ചന്‍ (ജനറല്‍ സെക്രട്ടറി – വയനാട് ) സി സി ഷാജു (ഓര്‍ഗ്ഗനൈസിങ്ങ് സെക്രട്ടറി തൃശ്ശൂര്‍), അജി കുര്യന്‍ ( ട്രഷറര്‍ – കോതമംഗലം), എ എസ് മായ വനിതാ ഫോറം കണ്‍വീനര്‍ – എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement